SignIn
Kerala Kaumudi Online
Thursday, 16 July 2026 1.23 AM IST

മൊബൈല്‍ ഫോണ്‍ ഉത്പാദനം കൂട്ടാന്‍ ഇന്ത്യ; ഒരുങ്ങുന്നത് വമ്പന്‍ പദ്ധതി

mobile-phone
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇറക്കുമതി കുറച്ച് വിദേശ സഹായമില്ലാതെ രാജ്യത്ത് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. 62,500 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ കാലാവധി 2030-31 സാമ്പത്തിക വര്‍ഷം വരെയാണ്. 39,00,000 കോടി രൂപയ്ക്കുള്ള മൊബൈല്‍ ഫോണ്‍ നിര്‍മ്മാണമാണ് ഇക്കാലയളവില്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നു.


ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍. ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99.2 ശതമാനവും ആഭ്യന്തരമായി നിര്‍മ്മിക്കുന്നവ. ഡീസല്‍, വജ്രം തുടങ്ങിയ പരമ്പരാഗത കയറ്റുമതി ഇനങ്ങളെ മറികടന്ന്, 2025ല്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നമായും സ്മാര്‍ട്ട്ഫോണുകള്‍ മാറി.


പേറ്റന്റുകള്‍ സൃഷ്ടിക്കാന്‍ സഹായിക്കും


രാജ്യത്ത് മൊബൈല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കല്‍, ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിക്കല്‍, വിതരണ ശൃംഖലയുടെ കരുത്ത് കൂട്ടല്‍, ഇന്ത്യന്‍ ഫോണുകള്‍ ആഗോള വിപണിയില്‍ എത്തിക്കല്‍ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ, രൂപകല്പന, ഗവേഷണം എന്നിവയില്‍ സ്വന്തം പേറ്റന്റുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളെ പദ്ധതി സഹായിക്കും.


ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ച് വില്‍ക്കുന്നവര്‍ക്ക് 2.25- 5% വരെ പ്രോത്സാഹന സഹായം


പ്രധാന ഘടകങ്ങളും സബ്-അസംബ്ലികളും ആഭ്യന്തരമായി വാങ്ങിയാല്‍ 1.5% വരെ അധിക പ്രോത്സാഹന തുക.


തദ്ദേശീയ ഡിസൈന്‍, ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണുകള്‍ക്ക് 3% അധിക പ്രോത്സാഹന തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MOBILE PHONE, MANUFACTURING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360