
മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയിൽ നടന്ന അക്ഷരക്കളരി ക്യാമ്പയിന്റെ സമാപനവും വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു. ജില്ലാപഞ്ചായത്തംഗം ജി.കൃഷ്ണകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതിയംഗം അഡ്വ.പി.വിശ്വംഭരപ്പണിക്കർ അവാർഡ് വിതരണം നടത്തി. വായനശാല പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിൻ സെക്രട്ടറി ബി.ഷാജ് ലാൽ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം വത്സല ബാലകൃഷ്ണൻ, വാർഡ് മെമ്പർ ജയ വി.കൃഷ്ണൻ, പി.എൻ ശെൽവരാജൻ, കെ.എ.സുരേഷ് കുമാർ, കെ.ആർ.രഞ്ജിത് കാർത്തിക എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |