SignIn
Kerala Kaumudi Online
Thursday, 16 July 2026 10.02 PM IST

സ്വാഗതസംഘം രൂപീകരിച്ചു

ആലപ്പുഴ: ചമ്പക്കുളം മൂലക്കാഴ്ചയോടനുബന്ധിച്ച് നടക്കുന്ന 28ന് നടക്കുന്ന ശ്രീകൃഷ്ണ വിഗ്രഹ രഥ ഘോഷയാത്രയുടെ സ്വീകരണത്തിനായി സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം കോയിമ്മ സ്ഥാനി വി.ജെ.ശ്രീകുമാർ വലിയമഠത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അമ്പലപ്പുഴ സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. 28ന് രാവിലെ 6ന് കുറിച്ചി കരിങ്കുളം ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹരഥ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും സ്വീകരണം ഏറ്റുവാങ്ങി ഉച്ചയ്ക്ക് നെടുമുടി മഠം മഹാലഷ്മി ക്ഷേത്രത്തിലെത്തി വള്ളസദ്യക്കു ശേഷം 6ന് അമ്പലപ്പുഴയിൽ സമാപിക്കും. തലവടി പനയനൂർകാവ് ക്ഷേത്രം കാര്യദർശി ആനന്ദൻ നമ്പൂതിരി, അമ്പലപ്പുഴ ക്ഷേത്രം കോയിമ്മ സ്ഥാനി വി.ജെ.ശ്രീകുമാർ വലിയമഠം, സമൂഹ പെരിയോൻ എൻ.ഗോപാലകൃഷ്ണ പിള്ള (രക്ഷധികാരികൾ), ടി.ആർ.രാജീവ്‌ (പ്രസിഡന്റ്‌), ശ്രീകുമാര പണിക്കർ (സെക്രട്ടറി), ബാലകൃഷ്ണൻ, രാജേന്ദ്രൻ നായർ, ചന്ദ്രകുമാർ എന്നിവർ സബ്കമ്മിറ്റി ചെയർമാന്മാർ. ഗ്രാമപഞ്ചായത്തംഗം ശ്രീകുമാർ തത്തമത്, മൂലം പൈതൃക സമിതി പ്രസിഡന്റ്‌ സജയൻ ചമ്പക്കുളം, സെക്രട്ടറി രതീഷ് രവി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL