
മാന്നാർ : നഫീസത്തുൽ മിസ്‌രിയ ഇസ് ലാമിക് ആൻഡ് ആർട്സ് കോളജിന്റെ (സനാഇയ്യ) നേതൃത്വത്തിൽ മജ്ലിസുന്നൂറും പ്രാർത്ഥനയും നടന്നു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ശൗക്കത്ത് ഫൈസി ആത്മീയ പ്രഭാഷണം നടത്തി. മാന്നാർ കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഇമാം നിസാമുദ്ദീൻ നഈമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. അസിസ്റ്റന്റ് ഇമാം ഷമീർ ബാഖവി, കോളേജ് ചെയർമാൻ ഇസ്മായിൽകുഞ്ഞ് ഹാജി, അദ്ധ്യാപകരായ യുസുഫ് ഫൈസി, ഇബ്രാഹിം ഫൈസി, മാനേജർ ഷഫീഖ്, എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |