
ചേർത്തല : എം.ഡി.എം.എയുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. കഞ്ഞിക്കുഴി എസ്.എൽ പുരം തെക്കേ മഠം വീട്ടിൽ അരുൺകുമാറി(26)നെയാണ് ചേർത്തല എക്‌സൈസ് സംഘം .5.298 ഗ്രാം എംഡിഎംഎയുമായി തിരുവിഴ ചാരമംഗലത്തുള്ള വീട്ടിൽനിന്ന് പിടികൂടിയത്.
രഹസ്യ വിവരത്തെത്തുടർന്ന് ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ്.ശരത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്,എസ്.ജിനു,പ്രിവന്റീവ് ഓഫീസർ എസ്.ശ്രീജ,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജി.ജയകുമാർഎന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |