SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

അപകടത്തിൽപ്പെട്ടയാളുടെ മാല കവർന്ന യുവാവ് പിടിയിൽ

ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് അപകടത്തിൽപ്പെട്ടയാളുടെ സ്വർണമാല മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ അമ്പലപ്പുഴ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് 9-ാംവാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കറിനെയാണ് (34) അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുകുമാർ, അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജയേഷ് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ഓട്ടോയിൽ കയറി കൂടി പ്രതി,​ അയാളുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സാങ്കേതിക തെളിവുകളുടെ സഹായത്തോടുകൂടി പ്രതിയെ തിരിച്ചറിയുകയും കുറവൻതോട് ജംഗ്ഷനിൽ കീഴ്പ്പെടുത്തുകയുമായിരുന്നു.

അമ്പലപ്പുഴ സബ്ബ് ഇൻസ്പെക്ടർ വിനോദ്, എസ് .ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ ബിജോയ്, വിനിൽ, സി.പി.ഒ മാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നേരത്തെ ലഹരി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, CASEDAIRY, CRIME, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY