SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

ഓപ്പറേഷൻ തൂഫാൻ; എംഡിഎംഎയുമായി യുവാവ് പിടിയിൽ

mdma

ആലപ്പുഴ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. അരൂർ ചന്തിരൂർ കളത്തിൽ അഫ്സലാണ് (34) അരൂർ പൊലീസിന്റെ പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചേർത്തല ഡിവൈ.എസ്.പി മഞ്ജു ലാലിന്റെ നേതൃത്വത്തിൽ അരൂർ സി.ഐ അജയ് മോഹൻ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് 5.38 ഗ്രാം എം.ഡി.എം കണ്ടെടുത്തു. എസ്.എച്ച്.ഒ അബീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. നന്ദുനാരായണൻ, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, LATESTNEWS, ARREST, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY