
മാന്നാർ: മാന്നാർ പൊലീസിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് ബോധവൽക്കരണ ക്ലാസ് കുട്ടംപേരൂർ എസ്.കെ.വി ഹൈസ്കൂളിൽ നടന്നു.
സമൂഹത്തിലെ ലഹരി മരുന്നിന്റെ ഉപയോഗം തടയുക, എസ്.പി.സി കേഡറ്റുകൾക്ക് ഓപ്പറേഷൻ പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ നൽകുക, എസ്.പി.സി കേഡറ്റുകളെ തൂഫാൻ പദ്ധതിയുമായി സഹകരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്ലാസിന് എസ്.ഐ ഷൈജ, സി.പി.ഓമാരായ അഭിരാജ്, അനന്തു, ഹരികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. ഹെഡ്മിസ്‌ട്രസ് ശില്പ ബി.നായർ സ്വാഗതവും അദ്ധ്യാപകൻ വിഷ്ണുപ്രസാദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |