SignIn
Kerala Kaumudi Online
Friday, 12 June 2026 6.29 AM IST

റിപ്പോർട്ട് ആവശ്യപ്പെട്ടു

ആലപ്പുഴ : മൂന്നു സെന്റ് ചതുപ്പിലെ ഒറ്റ മുറി വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ചുറ്റുമുള്ള വസ്തുവിന്റെ ഉടമസ്ഥരെല്ലാം വേലികെട്ടിയെന്ന പരാതിയിൽ അടിയന്തരമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം. വി.ഗീത ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

ഹരിപ്പാട് ചിങ്ങോലി 13​ാം വാർഡിൽ സച്ചുഭവനത്തിൽ സി. സുധയുടെയും മകൻ സച്ചുവിന്റെയും ദുരവസ്ഥയിലാണ് കമ്മീഷൻ ഇടപെട്ടത്. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL