
മുഹമ്മ: കാർമൽ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കവി സംഗമം തിരുവനന്തപുരം മാരനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം ഉദ്ഘാടനം
ചെയ്തു. പുസ്തകങ്ങൾ സമൂഹത്തിന്റെ ചിന്തകളെ രൂപപ്പെടുത്തുന്ന ശക്തിയാണെന്നും വായനയുടെ സംസ്കാരം പുതുതലമുറയിൽ വളർത്തിയെടുക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ഇ. കാർമൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് അദ്ധ്യക്ഷനായി. അദ്ധ്യാപികയും യുവസാഹിത്യകാരിയുമായ പ്രിയങ്ക നെറ്റോ യുടെ 'മൗനസാഗരം' എന്ന പുസ്തകം എഴുത്തുകാരനായ അനുരാഗ് ഗോപിനാഥ് പ്രകാശനം ചെയ്തു. ആദ്യപ്രതി ഫാ. ജേക്കബ് നടുവിലെക്കളം ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |