SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം

ആലപ്പുഴ: ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുവികാസ് ഭവനിൽ കുട്ടികളുടെ ലൈബ്രററിയുടെ ഉദ്ഘാടനം 19ന് വൈകിട്ട് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ നിർവ്വഹിക്കും. ജില്ലാ കളക്ടർ ഷാജി.വി. നായർ അദ്ധ്യക്ഷത വഹിക്കും പി.എൻ.പണിക്കരുടെ ചിത്ര അനാഛാദനം നഗരസഭ അദ്ധ്യക്ഷ മോളി ജേക്കബ്ബ് നിർവ്വഹിക്കും റഫറൻസ് ഗ്രന്ഥങ്ങൾ ബാല സാഹിത്യ ഗ്രന്ഥങ്ങൾ പ്രമുഖരുടെ ജീവാത്മകഥാരചന ചെറുകഥകൾ വിശ്വ സാഹത്യ കാരന്മാരുടെ കഥാ രചനകൾ ഉൾപ്പെടെ ആയിരത്തിലേറെ പുസ്തകങ്ങളുമായാണ് ലൈബ്രറി തുടങ്ങുന്നത്. സംസ്ഥാന ലൈബ്രററി കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി സെക്രട്ടറി കെ.ഡി. ഉദയപ്പനും ജോയിന്റ് സെക്രട്ടറി കെ. നാസറും അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL