
മാന്നാർ: നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൺ മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026'എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മയക്കുമരുന്ന് ലഹരിയിൽ നിന്നും കായിക വിനോദങ്ങളിലൂടെ ജീവിതമെന്ന ലഹരിയിലേക്ക് കുട്ടികളെ നയിക്കാനുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ അജിത് കുമാർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശോഭനാദേവി, അദ്ധ്യാപകർ, അനദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഈ പദ്ധതിയിൽ പങ്കാളികളായി. ഇതോടൊപ്പം 'വേൾഡ് കപ്പ് ആര് ജയിക്കും' എന്ന പ്രവചന മത്സരത്തിനും നായർ സമാജം ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |