
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കി പാടശേഖരങ്ങൾക്കുണ്ടാകുന്ന ഉപ്പുവെള്ള ഭീഷണി തടയുക, പതിറ്റാണ്ടുകളായുള്ള 12 രൂപ കൈകാര്യ ചെലവ് അടിയന്തിരമായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം ഏരിയ സമ്മേളനം സമാപിച്ചു. സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷേക്ക് പി ഹാരിസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: അഡ്വ. വി.എസ്.ജിനുരാജ് (പ്രസിഡന്റ്), ആർ. അശോക് കുമാർ, പി .ഉമ്മർ (വൈസ് പ്രസിഡന്റുമാർ), ആർ. രജിമോൻ (സെക്രട്ടറി), പി. മണി, പി. സന്തോഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ. ജഗദീശൻ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |