ആലപ്പുഴ : മതിലിൽ ഏണിചാരി അതിന് മുകളിലൂടെ പുറത്തിറങ്ങുന്ന അമ്മയ്ക്കും ഭിന്നശേഷിക്കാരനായ മകനും വഴി അനുവദിക്കാൻ മദ്ധ്യസ്ഥ ശ്രമം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. അമ്പലപ്പുഴ സ്വദേശി ജയയുടെ പരാതിയിലാണ് നടപടി. അമ്പലപ്പുഴ വടക്ക് 18ാം വാർഡിലാണ് പരാതിക്കാരിയും മകനും താമസിക്കുന്നത്. സ്ഥലം കൊടുത്തവരുടെ പറമ്പിലൂടെയാണ് വഴി നടന്നിരുന്നതെന്നും എന്നാൽ വഴി കെട്ടിയടച്ചതിനെ തുടർന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും പരാതിയിൽ പറഞ്ഞു.
അമ്പലപ്പുഴ തഹസിൽദാർ റിപ്പോർട്ട് സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |