
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബ് കത്തിനശിച്ചിട്ട് 8 മാസമായിട്ടും, അറ്റകുറ്റപണി നടത്തി ലാബ് തുറന്നുനൽകാതെ അധികൃതർ.ഇതോടെ ലാബ് പരിശോധനക്കെത്തുന്ന രോഗികൾ ദുരിതത്തിലായി. മൈക്രോബയോളജി ലാബിലുണ്ടായ അഗ്നിബാധയിൽ,പരിശോധനക്കാവശ്യമായ ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, എ.സി തുടങ്ങിയവയെല്ലാം കത്തിനശിച്ചിരുന്നു.ആശുപത്രിയിലെത്തുന്ന രോഗികളുടെ മൈക്രോബയോളജി പരിശോധനകളായ മൂത്രം, കഫം, മലം, പഴുപ്പ് തുടങ്ങിയവ കൾച്ചർ ചെയ്ത് റിസൾട്ട് നൽകിയിരുന്നത് ഈ ലാബിൽ നിന്നാണ്. ലാബ് കത്തിനശിച്ചതോടെ ഈ പരിശോധനകളെല്ലാം ആശുപത്രിക്ക് പുറത്തെ സ്വകാര്യ ലാബുകളിൽ ചെയ്യേണ്ട ഗതികേടിലാണ് രോഗികൾ. തിങ്കൾ മുതൽ ശനിവരെ ഒ.പി കളിലെത്തുന്ന ആയിരക്കണക്കിന് രോഗികളുടേയും, അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളുടേയും, വാർഡുകളിൽ കിടക്കുന്ന രോഗികളുടേയും മൈക്രോബയോളജി പരിശോധനകൾ പുറത്തെ സ്വകാര്യ ലാബുകളിലാണ് നിലവിൽ ചെയ്തു വരുന്നത്. ഇതു കാരണം വലിയ പണചെലവാണ് നിർധനരായ രോഗികൾക്ക് സഹിക്കേണ്ടിവരുന്നത്. എത്രയും വേഗം മൈക്രോബയോളജി ലാബ് അറ്റകുറ്റപണി നടത്തി തുറന്നുകൊടുക്കണമെന്നതാണ് രോഗികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |