SignIn
Kerala Kaumudi Online
Monday, 03 August 2026 2.15 AM IST

അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കും: പ്രതീഷ് ജി.പണിക്കർ

ആലപ്പുഴ: കയർ വ്യവസായ രംഗത്ത് അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കാൻ സർക്കാർ നേതൃത്വത്തിൽ കൂട്ടായ പരിശ്രമം നടത്തിവരികയാണെന്ന് കയർ കോർപ്പറേഷൻ എം.ഡി പ്രതീഷ് ജി. പണിക്കർ പറഞ്ഞു. പ്രതീക്ഷകൾക്കൊപ്പം ഏറെ വെല്ലുവിളികളും നിറഞ്ഞതാണ് കയർ വ്യവസായ രംഗം. കേരളത്തിന്റെ ആവശ്യകത പരിശോധിച്ചാൽ 30ശതമാനം മാത്രമാണ് സംസ്ഥാനത്തെ ചകിരി ഉൽപാദനം. പ്ലാന്റേഷൻ അടിസ്ഥാനത്തിൽ തെങ്ങ് കൃഷി നടത്തുകയും ചകിരി ഉൽപാദനം വർദ്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം പരിഹരിക്കാൻ കഴിയൂ.ചകിരിയുടെയും കയറിന്റെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് യന്ത്ര വൽക്കരണം വിപുലമാക്കേണ്ടതുണ്ട്. വീടുകളിൽ നിന്ന് തൊണ്ട് സംഭരിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളുടെ സഹായം ഉപയോഗപ്പെടുത്തുന്നതുൾപ്പെടെ പ്രതീക്ഷ പകരുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉൽപ്പന്നങ്ങളുടെ വൈവിദ്ധ്യവത്കരണത്തിനും കയറ്റുമതി വർധിപ്പിക്കുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിനും കയർ കോർപ്പറേഷൻ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞ‍ു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL