SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.56 AM IST

തോടുകളിലെ നീരൊഴുക്ക് സുഗമമാക്കണം: മന്ത്രി എം.ലിജു

കായംകുളം : കനത്തമഴയെത്തുടർന്ന് ഒഴുകിയെത്തിയ മാലിന്യം കാരണം പുഴയും തോടും അടക്കമുള്ള ജില്ലയിലെ ജലനിർഗമനമാർഗങ്ങളിലുണ്ടായ തടസ്സങ്ങൾ അടിയന്തരമായി നീക്കി നീരൊഴുക്ക് ഉറപ്പുവരുത്താൻ മന്ത്രി എം.ലിജു നിർദേശം നൽകി. കാലവർഷത്തെ തുടർന്ന് ഒഴുകിയെത്തി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ അടക്കമുള്ള തടസ്സങ്ങൾ ഉടൻ തന്നെ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കണം. അച്ചൻകോവിലാർ ഒഴുകുന്ന ഇരുപത്തിയെട്ടിൽ കടവിലും അച്ചൻകോവിലാറിന്റെ കൈവഴിയായ കരിപ്പുഴ തോടിന് സമീപവും നീരൊഴുക്ക് തടസ്സപ്പെട്ട സാഹചര്യം നേരിട്ട് വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കരിപ്പുഴ തടയണക്ക്‌ സമീപം കരയുടെ ഇരുവശത്തുമുള്ള മരങ്ങൾ വെട്ടിമാറ്റാൻ തദ്ദേശ സ്വയംഭരണ വകുപ്പിനും മന്ത്രി നിർദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL