ആലപ്പുഴ: ബൈക്ക് മോഷ്ടിക്കുമ്പോൾ മൂന്ന് ഹെൽമെറ്റും സമീപമുണ്ടായിരുന്നു. അതുകൂടി എടുത്തിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാനാകുമായിരുന്നു. ഇന്നലെ മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരണപ്പെട്ട സംഭവത്തിൽ ബൈക്കിന്റെ ഉടമ മണ്ണഞ്ചേരി അമ്പനാകുളങ്ങര കായിച്ചിറ കെ.ബി. പ്രമോദിന്റെ വാക്കുകളാണിത്. വീടിരിക്കുന്ന പ്രദേശത്ത് യാതൊരു സുരക്ഷാ പ്രശ്നങ്ങളുമില്ലാത്തതിനാൽ ബൈക്ക് പൂട്ടി താക്കോൽ അകത്ത് വയ്ക്കുക മാത്രമാണ് ചെയ്യാറുള്ളത്. രാത്രി 7.30നാണ് കഴിഞ്ഞ ദിവസം ബൈക്ക് വീട്ടിൽ കൊണ്ടുവച്ചത്. 10.30ഓടെ ഉറങ്ങി.
പുലർച്ചെ പൊലീസ് വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയവിവരം അറിഞ്ഞതെന്നും പ്രമോദ് പറഞ്ഞു. കോട്ടയം നാട്ടകം ഗവ. കോളേജിലെ ലൈബ്രറി അസിസ്റ്റന്റായ പ്രമോദ് ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ലോക്ക് ചെയ്തുവെച്ച ബൈക്കാണ് പൂട്ട് പൊളിച്ച് കടത്തിയത്. ഈ ബൈക്കിൽ പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് മണ്ണഞ്ചേരി സ്വദേശികളായ സബീൽ (17), റിൻഷാദ് (20) എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഷിജാസ് ഗുരുതരാവസ്ഥയിലാണ്. ' വെളുപ്പിന് മൂന്നേമുക്കാലോടെയാണ് പൊലീസിന്റെ ഫോൺകാൾ പ്രമോദിനെ തേടി എത്തിയത്. വാതിൽതുറന്ന് നോക്കിയപ്പോൾ വണ്ടി മുറ്റത്ത് കാണാനില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |