
നിയമലംഘനത്തിന് നോട്ടീസ് നൽകും
ആലപ്പുഴ: ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താൻ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന മൂന്ന് സ്ക്വാഡുകളായി ആരംഭിച്ചു. ആദ്യ സ്ക്വാഡ് അരൂർ മുതൽ മാരാരിക്കുളം വരെ 60 സ്ഥലങ്ങളിലും രണ്ടാം സ്ക്വാഡ് ഓച്ചിറ മുതൽ കൊറ്റംകുളങ്ങര വരെയും മൂന്നാമത്തെ സ്ക്വാഡ് അമ്പലപ്പുഴ താലൂക്കിൽ കൊമ്മാടി മുതൽ കളിത്തട്ട് വരെയുമാണ് ആദ്യദിനം പരിശോധന നടത്തിയത്.
അനധികൃത പാർക്കിംഗ്, ഡിവൈഡർ അടയ്ക്കുന്നതും തുറക്കുന്നതും മൂലമുള്ള ഗതാഗത നിയന്ത്രണത്തിലെ അസ്ഥിരത, റോഡ് പ്രവൃത്തി മൂലം അതത് സമയങ്ങളിലുള്ള നിയമലംഘനം, റോഡ് കൈയേറ്റം, വർക്ക് ഷോപ്പിന് സമീപമുള്ള അനധികൃത പാർക്കിംഗ് എന്നിവ പരിശോധനയിൽ കണ്ടെത്തി. ആദ്യ ദിനം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ അധികൃതർ അവ പരിഹരിച്ചില്ലെങ്കിൽ ഇന്ന് മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനം വഴി നോട്ടീസ് നൽകും. എന്നിട്ടും പരിഹരിച്ചില്ലെങ്കിൽ 48 മണിക്കൂറിനുശേഷം കർശനനടപടി സ്വീകരിക്കും.
പരിശോധനയ്ക്ക് ശേഷമുള്ള റിപ്പോർട്ട് ഓരോ സ്ക്വാഡും വ്യാഴാഴ്ച ജില്ലാ കളക്ടർക്ക് നൽകും. തുടർന്ന് അവലോകന യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. ആദ്യ സ്ക്വാഡിനെ ചേർത്തല എം.വി.ഐ എ.താഹിറുദ്ദീൻ , രണ്ടാം സ്ക്വാഡിനെ എം.വി.ഐ എസ്.വാഗീശ്വരൻ, മൂന്നാമത്തെ സ്ക്വാഡിനെ എം.വി.ഐ (എൻഫോഴ്‌സ്മെന്റ്) ടി.എ.സ്റ്റാൻലി എന്നിവരാണ് നയിക്കുന്നത്എൻഫോഴ്സ്മെൻറ് ആർ.ടി.ഒ ടി.എം.ജെർസനാണ്. വിവിധ സ്ക്വാഡുകളുടെ ഏകോപനച്ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |