
അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസിയിലെ മരുന്ന് ക്ഷാമത്തെത്തുടർന്ന് രോഗികൾ ദുരിതത്തിൽ. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലഭിക്കുന്ന മരുന്നുകൾ പോലും ഇവിടെ നിന്ന് ലഭിക്കുന്നില്ലെന്നാണ് രോഗികൾ പറയുന്നത്. പാരസെറ്റാമോൾ, റാൻടാക് തുടങ്ങിയ വിലക്കുറവുള്ള മരുന്നുകൾ മാത്രമേ ഇവിടെയുള്ളൂ. വില കൂടിയ മരുന്നുകളെല്ലാം പുറത്തെ മെഡിക്കൽ സ്റ്റോറുകളിൽനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. നിർദ്ധനരായ രോഗികളെ ഇത് പ്രതിസന്ധിയിലാക്കും. മണിക്കൂറോളം ക്യൂവിൽ നിന്ന് കൗണ്ടറിന് മുന്നിലെത്തുമ്പോഴാണ് ചീട്ടിൽ കുറിച്ചിട്ടുള്ള മരുന്ന് ഫാർമസിയിൽ ലഭ്യമില്ലെന്നറിയുന്നത്. .ആവശ്യമായ മരുന്നുകളുടെ വിവരം തിരുവനന്തപുരം മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് അയച്ചിട്ടുണ്ടെന്നാണ് ഫാർമസി അധികൃതർ പറയുന്നത്.
സർക്കാർ പണം നൽകുന്നില്ല
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡിന് ആരോഗ്യ വകുപ്പ് പണം നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം
ചീട്ടുമായി ഫാർമസിക്കു മുന്നിൽ മണിക്കൂറുകളോളം നിന്നിട്ട് വെറും കൈയോടെ തിരിച്ചു പോകേണ്ട ഗതികേടിലാണ് രോഗികൾ
ഡോക്ടർമാർ 10 ഇനം മരുന്നെഴുതിയാൽ ഫാർമസിയിൽ നിന്ന് രണ്ടിനം മരുന്ന് ലഭിച്ചാൽ ഭാഗ്യം. മണിക്കൂറുകൾ ഒ.പിയിലും ഫാർമസിയിലും കാത്തു നിന്നിട്ട് മരുന്നു ലഭിക്കാതെ തിരിച്ചു പോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. എത്രയും പെട്ടെന്ന് സാധാരണക്കാർക്ക് മരുന്ന് ലഭ്യമാക്കാനുള്ള നടപടിആരോഗ്യ വകുപ്പ് സ്വീകരിക്കണം
-വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |