SignIn
Kerala Kaumudi Online
Saturday, 12 September 2026 9.36 AM IST

എ.സി റോഡിൽ പാർക്കിംഗിന് ഇടമില്ല, അപകടം പതിവ്

1
രാമങ്കരി ജംഗ്ക്ഷനിലെ നടപ്പാതയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ നിയന്ത്രണം വിട്ടുവന്നകാർ ഇടിച്ച് തകർന്ന നിലയിൽ

കുട്ടനാട് : ഇരുവശങ്ങളിലും അശാസ്ത്രീയമായി നടപ്പാത നിർമ്മിച്ചതിനെത്തുടർന്ന് വീതി കുറഞ്ഞ ആലപ്പുഴ - ചങ്ങനാശേരി റോഡിൽ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ ഇടമില്ല. റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ മറ്റ് വാഹനങ്ങൾ ഇടിക്കുന്നതും പതിവായി.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ ആലപ്പുഴയിൽ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് , രാമങ്കരി ജംഗ്ഷനിലെ നടപ്പാതയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന രണ്ടു ഇരുചക്രവാഹനങ്ങൾ തകർന്നതാണ് അവസാന സംഭവം. റോഡിന് നിലവിലുണ്ടായിരുന്ന വീതി ഇല്ലാതാക്കിയുള്ള നടപ്പാത നിർമ്മാണത്തിനെതിരെ നാട്ടുകാരുടെ എതിർപ്പ് നേരത്തേ ഉയർന്നിരുന്നതാണ്. എന്നാൽ ഇത് കണക്കിലെടുക്കാൻ കരാറുകാരോ കെ.എസ്.ടി.പിയോ തയ്യാറായില്ല. യാത്രക്കാരുടെയും വാഹനങ്ങളുടെയും ഏറെ തിരക്ക് അനുഭവപ്പെടുന്ന മങ്കൊമ്പ്,നെടുമുടി,രാമങ്കരി,മാമ്പുഴക്കരി,കിടങ്ങറ തുടങ്ങിയ ജംഗ്ഷനുകളിലാണ് നിത്യേന അപകടങ്ങൾ വർദ്ധിച്ചിട്ടുള്ളത്.

വീതി കുറച്ചത് നടപ്പാത
 നടപ്പാതയുടെ നിർമ്മാണത്തോടെ റോഡിന് മുമ്പ് ഉണ്ടായിരുന്ന വീതി ഗണ്യമായി കുറഞ്ഞു

 രണ്ടു വലിയവാഹനങ്ങൾ ഒരേസമയംകടന്നുപോകുന്നതു തന്നെ വളരെ ബുദ്ധിമുട്ടിയാണ്

 ഓരോദിവസം ചെല്ലുന്തോറും റോഡിൽ അപകടങ്ങൾ വർദ്ധിച്ചുവരികയാണ്


റോഡിന് മുമ്പ് ഉണ്ടായിരുന്ന വീതി ഇല്ലായ്മ ചെയ്യുന്ന ഫുട് ത്ത് പൊളിച്ചുമാറ്റണം. റോഡിൽ ദിനം പ്രതി വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കാൻ അധികൃതർ നടപടി സ്വീകരിക്കണം

- നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL