
തുറവൂർ: സി.പി.ഐ നേതാവും തുറവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വളമംഗലം1444 സർവ്വീസ് സഹകരണ ബാങ്ക് മുൻപ്രസിഡന്റുമായിരുന്ന എം.കെ.വേലായുധന്റെ 21ാം ചരമവാർഷികാചരണം സി.പി.ഐ അരൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ നടന്നു. അരൂർ മണ്ഡലം സെക്രട്ടറി എൻ.കെ മുരളി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എസ്.സോളമൻ യോഗം ഉദ് ഘാടനം ചെയ്തു. അഡ്വ.എം.കെ.ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. എം.പി.ബിജു, ഇ.വി അജയകുമാർ എന്നിവർ പ്രസംഗിച്ചു. കെ.കെ.ദിനേശൻ സ്വാഗതവും രാജു മാധവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |