
ആലപ്പുഴ: 17 വയസ്സുകാരൻ ഓടിച്ച വാഹനം ഇടിച്ച് ജീവൻ നഷ്ടപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എ. ഐ. ടി. യു .സി ആലപ്പുഴ ജില്ലാ സെക്രട്ടറി ഡി. പി മധു ആവശ്യപ്പെട്ടു. ജയ ബാലകൃഷ്ണന്റെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.വി.ജെ ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബി. നസീർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എസ്. ഷെരീഫ്, പി.എച്ച്. ഹാരിസ് , ജഗൽകുമാർ, എം.കെ. ബാഷ , എ. കെ . ഷരീഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |