
തുറവൂർ: പള്ളിപ്പുറം ഇൻഫോപാർക്കിന്റെ വികസനസാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി കൂടുതൽ ഐ.ടി. കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടസമുച്ചയത്തിൽ നിലവിൽ 15ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. ഇൻഫോപാർക്കിന്റെ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷനിൽ പ്രത്യേക വികസന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ ഇൻഫോപാർക്കിന്റെ വികസനം സാധ്യമാക്കുമെന്നും ഷാനിമോൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |