അമ്പലപ്പുഴ: പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങൾ നയിക്കുന്ന എസ്. എം. എഫ് ഗോൾഡൻ ജൂബിലി സന്ദേശ ജാഥയുടെ ജില്ലാതലസ്വാഗത സംഘം രൂപീകരണ യോഗം സയ്യിദ് അബ്ദുള്ള തങ്ങൾ അൽ ഹൈദുരിസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി നാസർ മാമൂലയിൽ സ്വാഗതവും, ജില്ല കോർഡിനേറ്റർ ടി. എ .താഹ പുറക്കാട് നന്ദിയും പറഞ്ഞു. ചെയർമാനായി കമാൽ എം.മാക്കിയിലിനെയും വർക്കിംഗ് ചെയർമാനായി നാസർ മാമൂലയിൽ, ജനറൽ കൺവീനറായി ഇബ്രാഹിം കുട്ടി വിളക്കേഴം, വർക്കിംഗ് കൺവീനറായി ടി .എ .താഹ, ട്രഷററായി ഇക്ബാൽ സാഗർ ,കോർഡിനേറ്ററായി ബദറുദീൻ നീർക്കുന്നം എന്നിവരെയും തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |