SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

ജെ.ജെ.എം വോളണ്ടിയർ ഒഴിവ്

s

ആലപ്പുഴ : കേരള വാട്ടർ അതോറിറ്റി ആലപ്പുഴ പ്രോജക്ട് ഡിവിഷനു കീഴിൽ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി താത്കാലികാടിസ്ഥാനത്തിൽ പരമാവധി 179 ദിവസത്തേക്ക് 16 ജെ.ജെ.എം വോളണ്ടിയർമാരെ നിയമിക്കും. ഫീൽഡ് ഡ്യൂട്ടിയായിരിക്കും. യോഗ്യത: ഐ.ടി.ഐ (സിവിൽ/ഇലക്ട്രിക്കൽ/പ്ളംബിംഗ്), ഡി.സി.എ. അഭിമുഖം നാളെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ അലിശ്ശേരിയിലുള്ള പ്രോജക്ട് ഡിവിഷൻ കാര്യാലയത്തിൽ നടത്തും. ജെ.ജെ.എം വോളണ്ടിയർമാരായി മുൻപരിചയമുള്ളവർക്കും, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ സ്ഥിര താമസക്കാർക്കും മുൻഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL