
ആലപ്പുഴ: പോഷൺ മാസാചരണത്തിന്റെ ഭാഗമായി ചെറുതന ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ പോഷകാഹാര പ്രദർശനവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി. പ്രതീക്ഷ അധ്യക്ഷത വഹിച്ചു. വെൽനെസ് ട്രെയിനർ ഐഷ ക്ലാസ് നയിച്ചു. പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. വൈസ് ചെയർപേഴ്സൺ അനിത സ്വാഗതം പറഞ്ഞു. കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രമീള മനോജ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |