SignIn
Kerala Kaumudi Online
Friday, 16 October 2026 2.27 PM IST

'വീഡിയോ" സമ്മാനിച്ച വീട്ടിൽ ഇനി അടച്ചുറപ്പോടെ കഴിയാം

s

# ജോഷ്വാ അത്തിമൂട്ടിലിന് ഇത് ആനന്ദ നിമിഷം

മാന്നാർ: അന്ധനായ വൃദ്ധനെ കയറ്റിവിടാൻ ബസിന് പിന്നാലെ ഓടുന്ന പെൺകുട്ടിയുടെ വിഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത മാന്നാർ വള്ളക്കാലിൽ അത്തിമൂട്ടിൽ ബി.ഇ. അലക്സിന്റെയും മറിയാമ്മയുടെയും മകനായ ജോഷ്വാ അത്തിമൂട്ടിലിന് ഇത് ആനന്ദ നിമിഷം.

വീഡിയോ വൈറലായതോടെ ജോയ് ആലുക്കാസിന്റെ തിരുവല്ല ഷോറൂമിൽ സെയിൽസ് ജീവനക്കാരിയായിരുന്ന തിരുവല്ല തുകലശേരി സ്വദേശിനി സുപ്രിയയ്ക്കും കുടുംബത്തിനും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് സമ്മാനമായി വീട് വാഗ്ദാനം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ജോയ് ആലുക്കാസ് വീടിന്റെ താക്കോൽ കൈമാറി.

ജോഷ്വാ ആറ്റിൻകര ഇലക്ട്രോണിക്സിന്റെ തിരുവല്ലയിലെ ഷോപ്പിൽ ജോലിചെയ്യുന്ന സമയത്താണ് 2020 ജൂലായ് 7ന് മൊബൈൽ കാമറയിലൂടെ വീഡിയോ പകർത്തിയത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ലോകം മുഴുവൻ വിഡിയോ ഏറ്റെടുത്തു. ഇതോടെ സുപ്രിയയ്ക്കും ജോഷ്വാക്കും അഭിനന്ദന പ്രവാഹമായിരുന്നു. സ്വന്തമായി അടച്ചുറപ്പുള്ള വീടില്ലാതിരുന്ന സുപ്രിയയുടെ നല്ല മനസിന് പകരമായാണ് ജോയ് ആലൂക്കാസ് വീട് നിർമ്മിച്ച് നൽകിയത്.

""

സുപ്രിയ പുതിയ വീട്ടിലേയ്ക്ക് മാറിയ ശുഭമുഹൂർത്തത്തിൽ ഒപ്പം ചേരാനായില്ല. എങ്കിലും അടുത്ത ദിവസം തന്നെ 'ജോയ് ഹോമിൽ' എത്തി സന്തോഷം പങ്കുവച്ചു.

ജോഷ്വാ,​ യൂത്ത് കോൺഗ്രസ്

മാന്നാർ മണ്ഡലം പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL