കൊല്ലം: കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ (കെ.എസ്.ടി.എഫ്) ഡിപ്പാർട്ട്മെന്റ് വിഭാഗം ജില്ലാ പ്രസിഡന്റും പഴങ്ങാലം ഗവ. യു.പി സ്കൂളിലെ സംസ്കൃത അദ്ധ്യാപികയുമായ ഷീലയുടെടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജു അദ്ധ്യക്ഷനായി. പ്രൈവറ്റ് വിഭാഗം സംസ്ഥാന പ്രസിഡന്റ് സി.പി.സനൽചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്കൃതം സ്പെഷ്യൽ ഓഫീസർ ജോസ്, ഡയറ്റ് ലക്ചറർ ബിജി, കെ.എസ്.ടി.എഫ് പ്രൈവറ്റ് വിഭാഗം സംസ്ഥാന സെക്രട്ടറി പി.എൽ.ഹേമൻ, ഡിപ്പാർട്ട്മെന്റ് വിഭാഗം ജില്ലാ സെക്രട്ടറി ശിവപ്രസാദ്, പ്രൈവറ്റ് വിഭാഗം ജില്ലാ പ്രസിഡന്റ് പി.എസ്.അഖിൽ, സെക്രട്ടറി സി.എസ്. ബിനു, ഗായത്രി, ലേഖ, രജനി, അരുൺ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |