SignIn
Kerala Kaumudi Online
Thursday, 15 October 2026 11.49 PM IST

അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയർ ബലൂൺ പ്രവർത്തനം നിരോധിച്ചു

പള്ളിവാസൽ: തട്ടാത്തിമുക്കിൽ 'ക്ലൗഡ് ഡെക്ക്' എന്ന പേരിൽ പ്രവർത്തിക്കുന്ന അഡ്വഞ്ചർ ടൂറിസം കേന്ദ്രത്തിലെ ഹോട്ട് എയർ ബലൂൺ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ട് എയർ ബലൂൺ ഓഗസ്റ്റ് 31ന് സമീപത്തെ വൈദ്യുതി ലൈനിൽ തട്ടിയതായി ദേവികുളം സബ് കളക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സബ് കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കാറ്റിന്റെ ദിശയിലും വേഗത്തിലുമുള്ള വ്യതിയാനം മൂലം ബലൂൺ നിയന്ത്രണം വിട്ട് വൈദ്യുതി ലൈനുമായി സമ്പർക്കത്തിൽ വരുന്നതും വൈദ്യുതാഘാതം, തീപ്പിടുത്തം തുടങ്ങിയ ഗുരുതര അപകടങ്ങൾക്ക് കാരണമാകും. ഇത് വിനോദ സഞ്ചാരികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് എയർ ബലൂൺ പ്രവർത്തനന്തിന് വിലക്കേർപ്പെടുത്തിയതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL