
തൃശൂർ: ടി.എൻ. പ്രതാപന്റെ 'ഹൃദയം പറഞ്ഞത്' എന്ന പുസ്തകത്തിന്റെ പ്രകാശനം 18 ന് രാവിലെ 10ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ. കൽപ്പറ്റ നാരായണന്റെ അദ്ധ്യക്ഷതയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുസ്തകം പ്രകാശനം ചെയ്യും. മന്ത്രി ഒ.ജെ. ജനീഷ്, കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽ.എമാരായ രാജൻ ജെ.പല്ലൻ, ടി.ജെ.സനീഷ് കുമാർ, തോമസ് ഉണ്ണിയാടൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, സാഹിത്യ അക്കാഡമി സെക്രട്ടറി എം.പി. സുരേന്ദൻ, പ്രൊഫ. പി.വി.കൃഷ്ണൻ നായർ, എൻ.ശ്രീകുമാർ, അജിതൻ മേനോത്ത് തുടങ്ങിയവർ പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |