SignIn
Kerala Kaumudi Online
Friday, 16 October 2026 2.23 AM IST

അരങ്ങ് ആഘോഷ വേദിയാക്കി ആറ്റൂർ അറഫ

d


 539 പോയിന്റുമായി ദേവമാത മുന്നിൽ

ചെറുതുരുത്തി: തൃശൂർ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുമ്പോൾ അറഫയിലെ അരങ്ങുകൾ കലയുടെ ആഘോഷവേദികളായി മാറി. 87 ഇനങ്ങൾ പൂർത്തിയായപ്പോൾ 539 പോയിന്റുമായി ദേവമാത സി.എം.ഐ. പബ്ലിക് സ്കൂൾ മുന്നേറുകയാണ്. 487 പോയിന്റുമായി ചിറ്റിലപ്പിള്ളി ഐ.ഇ.എസ്. സ്കൂൾ രണ്ടാം സ്ഥാനത്തും 478 പോയിന്റുമായി തൃശൂർ നിർമ്മല മാതാ സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. 477 പോയിന്റ് വീതം നേടി പൂങ്കുന്നം പാറമേക്കാവ് വിദ്യാമന്ദിറും കോലഴി ചിന്മയ വിദ്യാലയവും തൊട്ടുപിന്നിലുണ്ട്. 415 പോയിന്റുമായി എടശ്ശേരി സി.എസ്.എം. സ്കൂളും മത്സരരംഗത്തുണ്ട്. കഴിഞ്ഞ പത്ത് തവണയും ജില്ലാ സഹോദയ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ദേവമാത സി.എം.ഐ. പബ്ലിക് സ്കൂൾ തുടർച്ചയായ പതിനൊന്നാം കിരീടം ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.

സമാപന സമ്മേളനം ഇന്ന്

സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഇന്ന് വൈകിട്ട് 6ന് ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂളിൽ നടക്കും. കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ്.ഹംസ ഉദ്ഘാടനം ചെയ്യും. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അദ്ധ്യക്ഷനാകും. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്.അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തും. പാട്ടുറുമാൽ ഫെയിം ബീഗം സിത്താര വിശിഷ്ടാതിഥിയാകും. ജില്ലാ പഞ്ചായത്ത് അംഗം ബുഷറ ടീച്ചർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ.ശൈലജ, സഹോദയ വൈസ് പ്രസിഡന്റ് സജീവ് കുമാർ പി.എച്ച്., ജോയിന്റ് സെക്രട്ടറി ഡോ.വി.ബിന്ദു എന്നിവർ ആശംസകൾ അറിയിക്കും. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ പി.എം.അബ്ദുല്ലത്തീഫ്, വൈസ് ചെയർമാൻ കെ.എം.മുഹമ്മദ്, സെക്രട്ടറി എം.വി.സുലൈമാൻ എന്നിവർ പങ്കെടുക്കും. പ്രോഗ്രാം ജനറൽ കൺവീനറും അറഫ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലുമായ ജാസ് എം.എ.സ്വാഗതവും സഹോദയ ട്രഷറർ സിസ്റ്റർ മേഴ്സി ജോസഫ് എസ്.എച്ച്.നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL