SignIn
Kerala Kaumudi Online
Sunday, 20 September 2026 10.56 AM IST

ക്ഷേമം ഒരുക്കി കർഷക പെൻഷൻ രജിസ്ട്രേഷൻ

karshaka

# വെബ് പോർട്ടൽ സജ്ജം

ആലപ്പുഴ: സംസ്ഥാനത്തെ കർഷകർക്ക് പെൻഷനുൾപ്പെടെ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ തുറന്നു. ബോർഡിൽ അംഗത്വമെടുക്കാൻ കർഷകർക്ക് kfwfb.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷിക്കാം.

നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി മുഖേനയാണ് പെൻഷൻ ലഭിക്കുക. പെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ അനുകൂല്യങ്ങൾ നൽകുന്നതിനും യുവതലമുറയെ കാർഷിക വൃത്തിയിലേയ്ക്ക് ആകർഷിക്കുന്നതിനും തുടർ പ്രർത്തനങ്ങൾക്കും വേണ്ടി ക്ഷേമനിധി രൂപീകരിക്കാനുള്ള കേരള കർഷക ക്ഷേമനിധി ആക്ട്, 2019 ഡിസംബർ 20നാണ് നിലവിൽ വന്നത്. ഒരു വർഷം കൊണ്ട് കൃഷിയും അനുബന്ധ മേഖലകളിലുമായി 20 ലക്ഷത്തോളം കർഷകർ പദ്ധതിയിൽ അംഗങ്ങളാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

അംഗത്വമെടുക്കാനുള്ള യോഗ്യത

1. പ്രായം 18നും 55നും ഇടയിൽ

2. മൂന്നുവർഷത്തിൽ കുറയാതെ കൃഷി ഉപജീവനമാക്കിയവർ

3. മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവർ

4. അഞ്ച്‌ സെന്റിൽ കുറയാതെ 15 ഏക്കർ കവിയരുത് കൈവശ ഭൂമി

5. ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ്‌, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയെ പരിപാലിക്കുന്നവർക്കും അപേക്ഷിക്കാം

രജിസ്ട്രേഷൻ ഫീസ്: ₹ 100

വാർഷിക വരുമാനം: ₹ 05 ലക്ഷത്തിൽ താഴെ

പ്രതിമാസ അംശാദായം: ₹ 100 ​- 250 (തുല്യ വിഹിതം സർക്കാരും അടയ്ക്കും)

പെൻഷൻ ലഭിക്കുന്നത്

അഞ്ചുവർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും 60 വയസ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് അടച്ച അംശാദായത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കും. കുറഞ്ഞത് അഞ്ചുവർഷം അംശാദായം കുടിശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിന് കുടുംബ പെൻഷനും ലഭിക്കും.

രജിസ്ട്രേഷന് വേണ്ട രേഖകൾ

# വയസ് തെളിയിക്കുന്ന രേഖ

# ആധാർ

# വാർഷിക വരുമാന സർട്ടിഫിക്കറ്റ്

# കർഷകന്റെ സത്യപ്രസ്താവന

# ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം

# ബാങ്ക് പാസ്ബുക്ക് പകർപ്പ്

# ഭൂമി നികുതി രേഖ

# ഫോട്ടോ

""

അംശാദായത്തിന് തുല്യമായ വിഹിതം സർക്കാരും അടയ്ക്കും. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ചും അടയ്ക്കാം.

കേരള കർഷക ക്ഷേമനിധി

ബോർഡ് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL