SignIn
Kerala Kaumudi Online
Saturday, 19 September 2026 10.00 PM IST

19കാരിയെ കാണാതായിട്ട് 10 വർഷം: വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

hazrath-

കണ്ണൂർ: കുറ്റ്യാട്ടൂർ സ്വദേശി ഹസ്‌റത്തിനെ (19)​ കാണാതായിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പിതാവായ കുറ്റിയാട്ടൂരിലെ മുഹമ്മദലി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞായിരുന്നു ഹസ്റത്ത് വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

കോട്ട കാണാൻ ഇറങ്ങിയ യുവതി എവിടെ പോയെന്നതിന് കേസ് അന്വേഷിച്ച മയ്യിൽ പൊലീസിനോ ഹസ്‌റത്തിൻറെ വീട്ടുകാർക്കോ ഉത്തരമില്ല. മകളെ കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നാണ് കുടുംബം പറയുന്നത്. മകളെ ജീവനോടെ തിരികെ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹവും.ഇതുവരെയുണ്ടായ മെല്ലപ്പോക്ക് അവസാനിപ്പിച്ച് മകളെ എത്രയും വേഗം കണ്ടെത്തണമെന്നാണ് ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ മുഹമ്മദാലി ആവശ്യപ്പെടുന്നത്.

വീടിനെ കണ്ണീരിലാഴ്ത്തിയ ദിവസം

2016 സെപ്റ്റംബർ 18. അന്നായിരുന്നു കുറ്റിയാട്ടൂരിലെ മുഹമ്മദാലിയുടെ കുടുംബത്തെ കണ്ണീരിലാഴ്ത്തിയ ദിവസം.മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് അച്ഛൻ മുഹമ്മദാലി മയ്യിൽ പൊലീസിൽ പരാതി നൽകി. കണ്ണൂർ കോട്ടയിലും പരിശോധന നടത്തി. ബിരുദ വിദ്യാർത്ഥിയായിരുന്നു ഹസ്റത്ത്.പഠനത്തിൽ ഏറെ മിടുക്കിയായിരുന്ന ഹസ്‌റത്ത് കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL