ഏനാത്ത്: മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് നിസാര പരുക്ക്. കോട്ടയം സ്വദേശി ഷൈജുവിനാണ് (50) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ എം.സി റോഡിൽ പുതുശേരിഭാഗം പെട്രോൾ പമ്പിന് സമീപമാണ് അപകടം. കോട്ടയത്ത് നിന്ന് എംബാം ചെയ്‌ത മൃതദേഹവുമായി തിരുവനന്തപുരം എയർ പോർട്ടിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ ഇടിച്ച ശേഷം റോഡരികിലെ സൗരോർജ ലൈറ്റിന്റെ തൂണും തകർത്ത് വീടിന്റെ മതിലിലും ഗേറ്റിലും ഇടിച്ചു നിൽക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരത്തെത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |