കൊടുവള്ളി: എൺപത്തിയെട്ടാം വയസിലും പൊതുരംഗത്ത് സജീവമായി തുടരുന്ന കോതൂർ മുഹമ്മദിനെ പൗരാവലി ആദരിച്ചു. എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ അദ്ധ്യക്ഷത വഹിച്ചു. എം.എൻ. കാരാശ്ശേരി ആദരഭാഷണം നടത്തി. എ.പി. കുഞ്ഞാമു കോതൂർമുഹമ്മദിനെ പരിചയപ്പെടുത്തി. മുൻ എം.എൽ.എ. പി.ടി.എ. റഹീം മംഗളപത്രം സമർപ്പിച്ചു. പ്രൊഫ. എ.പി. അബ്ദുൽ വഹാബ്, മമ്മദ്കോയ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി. കെ. ബാബു, പി.ആർ. മഹേഷ്, പി.ടി. മൊയ്തീൻകുട്ടി, എം.പി. മൊയ്തീൻ, വി. മുഹമ്മദ്കോയ, എ.കെ. അബ്ദുൽ മജീദ്, കോതൂർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |