
കൊച്ചി:കുസാറ്റ് രജിസ്ട്രാറായി പ്രൊഫ.ഡോ. അരുൺ. എ.യു ചുമതലയേറ്റു. വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരന്റെ സാന്നിദ്ധ്യത്തിൽ മുൻ രജിസ്ട്രാർ ഡോ.വി. ശിവാനന്ദൻ ആചാരി ചുമതല കൈമാറി.
ബിരുദത്തിന് ശേഷം ഡോ. അരുൺ 1996ൽ കുസാറ്റിൽ നിന്ന് മറൈൻ ബയോളജിയിൽ ബിരുദാനന്തര ബിരുദവും 2004ൽ മറൈൻ സയൻസസിൽ പി.എച്ച്.ഡിയും നേടി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ സുവോളജി വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമാണ്. പെരുമ്പാവൂർ സ്വദേശിയാണ്. ഭാര്യ കെ.സി. പ്രത്യുഷ കൈപ്പമംഗലം ജി.എഫ്.എച്ച്.എസ്.സിലെ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക. മകൾ നിവേദിത.എ. കുറുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |