
കൊച്ചി: വ്യാപാരി വ്യവസായി സമിതി എറണാകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച വ്യാപാരി വ്യവസായി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു സൊസൈറ്റി ഷെയർ സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനംനിർവ്വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് എം.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.ജലീൽ, ജില്ലാ പ്രസിഡന്റ് റോബൻ ജോൺ, ജില്ലാ ട്രഷറർ ടി.എം.അബ്ദുൾ വാഹിദ്, ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിസ് തോപ്പിൽ, ഡിവിഷൻ കൗൺസിലർ എം.ജി.അരിസ്റ്റോട്ടിൽ, സി. പി.എം. ഏരിയാ സെക്രട്ടറി സി.മണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |