
കൊച്ചി: നിലവിലെ സർക്കാരിനെ പിരിച്ചുവിട്ട് മണിപ്പുരിനെ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഒഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ്( ആക്ടസ് ) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ബിഷപ്പ് ഉമ്മൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒർത്തഡോക്സ് സഭയിലെ യൂഹന്നാൻ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്താ, ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് സിൽവാനിയോസ്, മാർത്തോമ്മാ സഭാ വികാരി ജനറാൾ ഡോ.സി.എ. വർഗീസ്, സാൽവേഷൻ ആർമി സെക്രട്ടറി സാജു ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ സെബാസ്റ്റ്യൻ, ഭാരവാഹികളായ കുരുവിള മാത്യൂസ്, സാജൻ വേളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |