SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

സർവീസ് ആൻഡ് റിപ്പയറിംഗ് ക്യാമ്പ്

agri

കൊച്ചി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തുന്ന കാർഷിക യന്ത്രോപകരണങ്ങളുടെ സർവീസ് ആൻഡ് റിപ്പയറിംഗ് ക്യാമ്പുകളുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ രണ്ടാംഘട്ട ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 26ന് രാവിലെ 10ന് നടക്കും. കർഷകരുടെയും കാർഷിക കൂട്ടായ്മകളുടെയും സ്വകാര്യ വ്യക്തികളുടെയും കേടു സംഭവിച്ച് പ്രവർത്തന രഹിതമായ കാർഷിക യന്ത്രസാമഗ്രികൾ ക്യാമ്പിൽ പ്രവർത്തന ക്ഷമമാക്കി നൽകും. യന്ത്രങ്ങളുടെ റിപ്പയറിംഗും മൈനർ റിപ്പയറുകൾക്ക് ആവശ്യമായ സ്‌പെയർ പാർട്‌സുകളുടെ വിലയും സൗജന്യമായിരിക്കും (പരമാവധി 1,000). കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും കർഷക സംഘങ്ങൾക്കും അപേക്ഷിക്കാം. ഫോൺ: 8943198880, 9496246073

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL