SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 AM IST

ഫ്ളാഷ് മോബും സംഗമവും

flash

കൊച്ചി: പൊതുജനങ്ങളിൽ വിജിലൻസ് അവബോധം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ക്വീൻസ് വോക് വേയിൽ ഫ്‌ളാഷ് മോബും ബോധവത്കരണ സംഗമവും നടത്തി. വിജിലൻസ് ബോധവത്കരണ വാരാചരണ ക്യാമ്പയിനിന്റെ ഭാഗമായായിരുന്നു പരിപാടി. ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും ഗവേഷണ വിദ്യാർത്ഥികളുമടങ്ങുന്ന സംഘം ഭാഗമായി. അഴിമതിരഹിത സമൂഹത്തെ സൃഷ്ടിക്കാൻ പൗരൻമാർക്കിടയിൽ ജാഗ്രതയും ഉത്തരവാദിത്വബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യം ഉണർത്തുന്നതായിരുന്നു ബോധവത്കരണ സംഗമം. പുതുതലമുറയിലേക്ക് സന്ദേശമെത്തിക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ ഫ്‌ളാഷ് മോബിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സി.എം.എഫ്.ആർ.ഐ വിജിലൻസ് ഓഫീസർ ഡോ. ജെ. ജയശങ്കർ, ഷെൽഫിഷ് ഫിഷറീസ് ഡിവിഷൻ മേധാവി ഡോ. എ.പി ദിനേഷ്ബാബു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL