SignIn
Kerala Kaumudi Online
Friday, 23 October 2026 2.10 AM IST

ദ​ഫ് ​മു​ട്ടി​ൽ വർഷങ്ങളുടെ ആ​ധി​പ​ത്യ​ത്തിന് അ​റു​തി

daf

കു​റു​പ്പം​പ​ടി​:​ ​വ​ർ​ഷ​ങ്ങ​ളാ​യു​ള്ള​ ​ആ​ധി​പ​ത്യ​ങ്ങ​ൾ​ ​പ​ഴ​ങ്ക​ഥ​യാ​ക്കി​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ഭാ​ഗം​ ​ദ​ഫ് ​മു​ട്ട് ​മ​ത്സ​ര​ത്തി​ൽ​ ​നേ​ട്ടം​ ​കൊ​യ്ത് ​നോ​ർ​ത്ത് ​പ​റ​വൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​എ​ച്ച്.​എ​സ്.​എ​സ്.​ ​ആ​ദ്യ​ന്തം​ ​ആ​വേ​ശ​ക്കൊ​ടു​മു​ടി​ ​ക​യ​റി​യ​ ​മ​ത്സ​ര​ത്തി​ലെ​ ​ശ്രീ​നാ​രാ​യ​ണ​യു​ടെ​ ​പ്ര​ക​ട​നം​ ​സ​ദ​സ് ​ഹ​ർ​ഷാ​ര​വ​ത്തോ​ടെ​ ​ഏ​റ്റെ​ടു​ത്തു.​ ​എ​മി​ൻ​ ​ബെ​ന്നി,​ ​ടി.​പി.​ ​പാ​ർ​ഥി​പ്,​ ​കെ.​ആ​ർ.​ ​അ​ശ്വി​ൻ​ ​രാ​ജ്,​ ​ടി.​എ​സ്.​ ​മു​ഹ​മ്മ​ദ് ​സി​നാ​ൻ,​ ​ഒ.​എം.​ ​അ​ഭി​ഷേ​ക്,​ ​ആ​യു​ഷ് ​സ​ജു,​ ​ആ​ര്യ​ൻ​ ​ഗി​രീ​ഷ്,​ ​പി.​എ​ൽ.​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ,​ ​കെ.​എ​സ്.​ ​അ​ഗ്‌​നി​വ​ർ​ഷ്,​ ​എം.​ ​വി​ശാ​ൽ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​കാ​ഴ്ച്ച​ക്കാ​രെ​ ​ത്രി​ല്ല​ടി​പ്പി​ച്ച​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​എ​ച്ച്.​എ​സ് ​വി​ഭാ​ഗം​ ​ദ​ഫ് ​മു​ട്ടി​ൽ​ ​സ്‌​കൂ​ൾ​ ​സം​സ്ഥാ​ന​ ​ക​ലോ​ത്സ​വ​ത്തി​ന് ​വ​ണ്ടി​ക​യ​റു​ന്ന​ത്.​ ​ഫ​യാ​സ്,​ ​ആ​ഷി​ക് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​ശീ​ല​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL