SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

ശ്രേ​ഷ്ഠ​ ​കാ​തോ​ലി​ക്ക​ ​ബാ​വ​യു​ടെ​ ​ക​ബ​ർ: ജ​ന്മ​സാ​ഫ​ല്യ​ത്തി​ൽ​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​കൾ

aboon


മൂ​വാ​റ്റു​പു​ഴ​:​ ​കാ​ലം​ ​ചെ​യ്ത​ ​യാ​ക്കോ​ബാ​യ​ ​സ​ഭ​ ​ശ്രേ​ഷ്ഠ​ ​കാ​തോ​ലി​ക്ക​ ​ആ​ബൂ​ൻ​ ​മോ​ർ​ ​ബ​സേ​ലി​യോ​സ് ​തോ​മ​സ് ​പ്ര​ഥ​മ​ൻ​ ​ബാ​വ​ ​അ​ന്ത്യ​ ​വി​ശ്ര​മം​ ​കൊ​ള്ളു​ന്ന​ ​ക​ബ​ർ​ ​തീ​ർ​ക്കാ​നാ​യ​തി​ന്റെ​ ​ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ് ​മൂ​വാ​റ്റു​പു​ഴ​ ​മു​ള​വൂ​ർ​ ​പ്ര​ദീ​പ് ​മ​ന്ദി​ര​ത്തി​ൽ​ ​പി.​ജി.​ ​പ്ര​ദീ​പ് ​കു​മാ​റും​ ​ഒ​ലി​യ​ ​പു​റ​ത്ത് ​ഒ.​എ​ൻ.​ ​ര​മേ​ശ​നും.​ ​പു​ത്ത​ൻ​കു​രി​ശ് ​ചൂ​ണ്ടി​ ​ബൈ​സ​ന്റൈ​ൻ​ ​ഡി​സൈ​നേ​ഴ്സ് ​ചീ​ഫ് ​ആ​ർ​ക്കി​ടെ​ക് ​ജോ​ബി​ൻ​ ​രൂ​പ​ക​ല്പ​ന​ ​ചെ​യ്ത​ ​ക​ബ​റി​ന്റെ​ ​കൊ​ത്ത് ​പ​ണി​ക​ള​ട​ക്കം​ ​നി​ർ​മാ​ണം​ ​മു​ഴു​വ​ൻ​ ​ഇ​വ​രു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു.​ ​മൂ​വാ​റ്റു​പു​ഴ​ ​കീ​ച്ചേ​രി​പ്പ​ടി​യി​ൽ​ ​മ​ര​പ്പ​ണി​ ​വ​ർ​ക്ക് ​ഷോ​പ്പ് ​ന​ട​ത്തു​ക​യാ​ണ് ​ഇ​രു​വ​രും.
18​ ​ദി​ന​രാ​ത്ര​ങ്ങ​ൾ​ ​കൊ​ണ്ടാ​ണ് ​ക​ബ​ർ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ 25​ ​ഓ​ളം​ ​കൊ​ത്ത് ​പ​ണി​ക്കാ​രും​ ​അ​ത്ര​ ​ത​ന്നെ​ ​മ​ര​പ്പ​ണി​ക്കാ​രും​ ​ചേ​ർ​ന്നാ​യി​രു​ന്നു​ ​നി​ർ​മ്മാ​ണം.​ 140​ ​ക്യു​ബി​ക്ക​ടി​ ​തേ​ക്കി​ലാ​ണ് ​ക​ബ​റി​ന്റെ​ ​നി​ർ​മാ​ണം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​കാ​ല​ങ്ങ​ളോ​ളം​ ​വി​ശ്വാ​സി​ ​സ​മൂ​ഹം​ ​എ​ത്തു​മെ​ന്ന് ​ഉ​റ​പ്പു​ള്ള​ ​ക​ബ​ർ​ ​രൂ​പ​ക​ല്പ​ന​യി​ലും​ ​കൊ​ത്തു​ ​പ​ണി​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​നി​ർ​മാ​ണ​ത്തി​ലും​ ​അ​തീ​വ​ ​സൂ​ക്ഷ്മ​ത​യാ​ണ് ​സം​ഘം​ ​പു​ല​ർ​ത്തി​യ​ത്.​ ​ഇ​രു​വ​രും​ ​സ​മ​ർ​പ്പ​ണ​ ​മ​ന​സോ​ടെ​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​നം​ ​ഇ​തി​ന​കം​ ​വി​ശ്വാ​സ​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ച് ​പ​റ്റി​ ​ക​ഴി​ഞ്ഞു.​ ​ബൈ​സ​സ്റ്റൈ​ൻ​ ​ഡി​സൈ​നേ​ഴ്സ് ​ചീ​ഫ് ​ആ​ർ​ക്കി​ടെ​ക് ​ജോ​ബി​ൻ​ ​ഡി​സൈ​ൻ​ ​ചെ​യ്യു​ന്ന​ ​പ​ള്ളി​ക​ളു​ടെ​ ​നി​ർ​മാ​ണം​ ​ഇ​വ​രാ​ണ് ​ചെ​യ്യു​ന്ന​ത്.​ ​അ​ങ്ങ​നെ​യാ​ണ് ​ബാ​വ​യു​ടെ​ ​ക​ബ​ർ​ ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള​ ​ചു​മ​ത​ല​യും​ ​തേ​ടി​യെ​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​കാ​ക്ക​നാ​ട് ​സെ​ന്റ് ​മേ​രീ​സ് ​പ​ള്ളി​യു​ടെ​ ​കൊ​ത്തു​പ​ണി​ക​ളും​ ​മ​ര​പ്പ​ണി​ക​ളും​ ​ഇ​വ​രാ​ണ് ​ചെ​യ്ത​ത്.

പരിശുദ്ധ ബാവയുടെ അനുഗ്രഹത്താലാണ് മനോഹരവും ആത്മീയത തുളുമ്പുന്നതുമായ രൂപകല്പനക്ക് അനുസരിച്ച് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത്.

പി.ജി പ്രദീപ് കുമാ‍ർ,​

ഒ.എൻ. രമേശൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL