
കൊച്ചി: ഇ.എൻ.ടി ശസ്ത്രക്രിയ വിദഗ്ധരുടെ സംഘടനയായ അസോസിയേഷൻ ഒഫ് ഓട്ടോലാറിംഗോളജിസ്റ്റ്സ് ഒഫ് ഇന്ത്യയുടെ 76-ാംദേശീയ സമ്മേളനം എ.ഒ.ഐ കോൺ 2025ന്റെ ലോഗോ പ്രകാശനം ചെയ്തു. ചിത്രകാരൻ കൂടിയായ ഡോ. മുഹമ്മദ് അസ്ലം രൂപകല്പന ചെയ്ത ലോഗോ ലേ മെറീഡിയൻ ഹോട്ടലിൽ ദേശീയ സെക്രട്ടറി ഡോ. കൗശൽ സേത്ത്, ട്രഷറർ ഡോ. യോഗേഷ് ധബോൽക്കർ, പ്രസിഡന്റ് ഇലക്ട് ഡോ. ദ്വൈപൻ മുഖർജി, മുൻ പ്രസിഡന്റ് ഡോ. നന്ദു ഖോൽവാദ്കർ എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. ഡോ. മാത്യു ഡൊമിനിക്, ഡോ. മുഹമ്മദ് നൗഷാദ്. ഡോ. പ്രവീൺ ഗോപിനാഥ്, ഡോ.കെ.ജി. സജു, ഡോ. എം.എം ഹനീഷ്, ഡോ. പ്രീതി മേരി, ഡോ. സച്ചിൻ സുരേഷ്, ഡോ. ജോർജ്ജ് തുകലൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |