SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

കഥ - കവിത തത്സമയ മത്സരം

story

തിരുവാങ്കുളം: തിരുവാങ്കുളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എഴുത്തിടം ക്യാഷ് അവാർഡിനായുള്ള സംസ്ഥാനതല കഥ, കവിത തത്സമയ രചനാത്സരം സംഘടിപ്പിക്കുന്നു. 29 ന് രാവിലെ 9.30 മുതൽ ഉച്ചവരെ തിരുവാങ്കുളം ലൈബ്രറി ഹാളിലാണ് മത്സരം നടക്കുക. ക്യാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവുമാണ് വിജയിക്കുള്ള സമ്മാനം. പങ്കെടുക്കാൻ താത്പ്പര്യമുള്ള 18 വയസിനു മുകളിലുള്ള മത്സരാർത്ഥികൾ 25 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 9388481548 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രശാന്ത് വിസ്മയ, എഴുത്തിടം സെക്രട്ടറി എന്ന വിലാസത്തിലും വിവരങ്ങൾ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL