
കൊച്ചി: കർഷകർ നേരിട്ടെത്തിക്കുന്ന കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ ലഭിക്കുന്ന മൂന്ന് ദിവസത്തെ വില്പനമേള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നാളെ (ഞായർ) ആരംഭിക്കും. കൂടുകൃഷികളിൽ നിന്ന് വിളവെടുത്ത മീനുകളാണ് മേളയിലെത്തിക്കുക. ഉയർന്ന ഗുണമേന്മയുള്ള മത്സ്യങ്ങൾ ഇടനിലക്കാരില്ലാതെ ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യം. കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ മത്സ്യ കർഷക ഉത്പാദന സംഘവുമായി സഹകരിച്ച് സി.എം.എഫ്.ആർ.ഐയുടെ അഗ്രികൾച്ചറൽ ടെക്‌നോളജി ഇൻഫർമേഷൻ സെന്ററാണ് മേള സംഘടിപ്പിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |