SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

തൃ​പ്പൂ​ണി​ത്തു​റ​ ​ന​ഗ​ര​സ​ഭ​യിൽ പ്ര​തി​ഷേ​ധം,​ ​ബ​ഹ​ളം,​ ​അ​റ​സ്റ്റ്

y
ബി.ജെ.പി, യു.ഡി.എഫ് സംഘർഷം നിയന്ത്രിക്കാൻ എത്തിയ ഹിൽപാലസ് പൊലീസ് സംഘം. പിറകിൽ ഇരുകൂട്ടരുടെയും ധർണയും കാണാം

തൃ​പ്പൂ​ണി​ത്തു​റ​:​ ​അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ത്തെ​ ​ചൊ​ല്ലി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ന​ഗ​ര​സ​ഭാ​ ​ക​വാ​ട​ത്തി​ൽ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ളാ​യ​ ​ബി.​ജെ.​പി,​ ​കോ​ൺ​ഗ്ര​സ് ​അം​ഗ​ങ്ങ​ളു​ടെ​ ​ധ​ർ​ണ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ച്ചു.​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​ര​മ​ ​സ​ന്തോ​ഷി​നെ​തി​രെ​യു​ള്ള​ ​ബി.​ജെ.​പി.​ ​അ​വി​ശ്വാ​സ​പ്ര​മേ​യ​ ​ച​ർ​ച്ച​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ​ ​ന​ട​ന്നി​ല്ല.

തു​ട​ർ​ന്നാ​ണ് ​ന​ഗ​ര​സ​ഭാ​ ​ക​വാ​ട​ത്തി​ൽ​ ​ബി.​ജെ.​പി​യും​ ​യു.​ഡി.​എ​ഫ് ​അം​ഗ​ങ്ങ​ളും​ ​ധ​ർ​ണ​ ​തു​ട​ങ്ങി​യ​ത്.​ ​ബി.​ജെ.​പി.​ ​ധ​ർ​ണ​ ​സം​സ്ഥാ​ന​ ​വ​ക്താ​വ് ​അ​ഡ്വ.​ ​സി​ന്ധു​മോ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ലീ​ഡ​ർ​ ​പി.​കെ.​ ​പീ​താം​ബ​ര​ൻ,​ ​മേ​ഖ​ല​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​പി.​എ​ൽ.​ബാ​ബു,​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​ശ്രീ​ക്കു​ട്ട​ൻ​ ​തു​ണ്ട​ത്തി​ൽ,​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​യു.​മ​ധു​സൂ​ദ​ന​ൻ,​ ​ഏ​രി​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഡെ​യ്സ​ൺ​ ,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​ന​വീ​ൻ​ ​ശി​വ​ൻ,​ ​കെ.​ആ​ർ.​ ​രാ​ജേ​ഷ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.
യു.​ഡി.​എ​ഫ്.​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​ഡി.​സി.​സി.​ ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ഷി​യാ​സ്,​ ​കെ.​ ​ബാ​ബു​ ​എം.​എ​ൽ.​എ,​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​ഐ.​കെ.​ ​രാ​ജു,​ ​ഡി.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​രാ​ജു​ ​പി.​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ക്കാ​നാ​യി​ല്ല

അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ ​ച​ർ​ച്ച​യ്ക്ക് ​ബി.​ജെ.​പി​യു​ടെ​ 17​ ​കൗ​ൺ​സി​ല​ർ​മാ​രും​ ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​യു.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​കൗ​ൺ​സി​ലി​ൽ​ ​ഹാ​ജ​രാ​യി​ല്ല.​ ​എ​ൽ.​ഡി.​എ​ഫ് ​കൗ​ൺ​സി​ല​ർ​മാ​ർ​ ​ചെ​യ​ർ​മാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൗ​ൺ​സി​ൽ​ ​ഹാ​ളി​ലെ​ത്തി​ ​ക​ത്തു​ ​ന​ൽ​കി​ ​ഇ​റ​ങ്ങി​പ്പോ​യി.​ ​തു​ട​ർ​ന്ന് ​യോ​ഗം​ ​പി​രി​ച്ചു​വി​ട്ട​താ​യി​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പ് ​ജോ.​ ​ഡ​യ​റ​ക്ട​ർ​ ​ജോ​യി​ ​പ്ര​ഖ്യാ​പി​ച്ചു.
49​ ​അം​ഗ​ങ്ങ​ളു​ള്ള​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​എ​ൽ.​ഡി.​എ​ഫാ​ണ് ​ഭ​രി​ക്കു​ന്ന​തെ​ങ്കി​ലും​ ​പ്ര​തി​പ​ക്ഷ​മാ​ണ് ​അം​ഗ​സം​ഖ്യ​യി​ൽ​ ​മു​ന്നി​ൽ.​ ​എ​ൽ.​ഡി.​എ​ഫ് 23,​ ​ബി.​ജെ.​പി​ 17,​ ​യു.​ഡി.​എ​ഫ് 8,​ ​സ്വ​ത​ന്ത്ര​ൻ​ 1​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ക​ക്ഷി​നി​ല.

1. ബി.ജെ.പി,​ യു.ഡി.എഫ് അംഗങ്ങൾ ​മൈ​ക്കി​ലൂ​ടെ​ ​പ​ര​സ്പ​രം​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കുന്നു

2. ആരോപണങ്ങൾ ഉ​ന്തും​ ​ത​ള്ളും​ ​വാ​ക്പോ​രു​മാ​യി​ ​കൈ​യ്യാ​ങ്ക​ളി​യു​ടെ​ ​വ​ക്കി​ലെ​ത്തി​

3. പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ പൊ​ലീ​സ് ​ഇ​ട​പെ​ട്ട് ​ഇ​രു​കൂ​ട്ട​രേ​യും​ ​ഒ​തു​ക്കി​ ​മാ​റ്റി.​

4. ​ആരോപണങ്ങളുടെ ശ​ബ്ദം​ ​മു​റു​കി​യ​തോ​ടെ​ ​മൈ​ക്കു​ക​ൾ പൊലീസ് ​പി​ടി​ച്ചെ​ടു​ത്തു.

5. യു.​ഡി.​എ​ഫ്.​ ​പ്ര​വ​ർ​ത്ത​ക​ർ ന​ഗ​ര​സ​ഭ​ ​ഓ​ഫീ​സി​ലേ​ക്ക് ​ഇ​ര​ച്ചു​ക​യ​റി​ ​ചെ​യ​ർ​പേ​ഴ്സ​ന്റെ​ ​ക്യാ​ബി​നു​ ​മു​ന്നി​ൽ​ ​കു​ത്തി​യി​രു​ന്നു

6. പ്രതിഷേധിച്ച യു.​ഡി.​എ​ഫ്.​ ​പ്ര​വ​ർ​ത്ത​കരെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു​ ​നീ​ക്കി.

ക​ഴി​ഞ്ഞ​ ​ര​ണ്ട് ​അ​വി​ശ്വാ​സ​ ​പ്ര​മേ​യ​ ​ച​ർ​ച്ച​ക​ളി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​പ​ങ്കെ​ടു​ത്തി​ല്ല.​ ​ഇ​ത്ത​വ​ണ​യും​ ​അ​വ​ർ​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ​അ​റി​ഞ്ഞാ​ണ് ​സ​ഭ​ ​ബ​ഹി​ഷ്ക്ക​രി​ച്ച് ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ദു​ർ​ഭ​ര​ണ​ത്തെ​യും​ ​ബി.​ജെ.​പി​യു​ടെ​ ​ഇ​ര​ട്ട​ത്താ​പ്പി​നേ​യും​ ​കു​റി​ച്ച് ​ജ​ന​ങ്ങ​ളോ​ട് ​നേ​രി​ട്ട് ​സം​വ​ദി​ക്കാ​ൻ​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​പു​റ​ത്ത് ​ധ​ർ​ണ​ ​ന​ട​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.
കെ.​വി.​സാ​ജു,
പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​
ലീ​ഡ​ർ, കോ​ൺ​ഗ്ര​സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL