SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

പുതുവത്സരത്തെ അടിച്ച് പൊളിച്ച് വരവേൽക്കാം, പക്ഷെ അകത്താകരുത്

police

കൊച്ചി: പാട്ട് .. ഡാൻസ്... ആഘോഷം.. പുതുവർഷത്തെ വരവേൽക്കാൻ ജില്ലയൊരുങ്ങി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിനെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി കൊച്ചി കാർണിവൽ അടക്കം മാറ്റിവച്ചിട്ടുണ്ട്. എന്നാൽ പല ക്ലബുകളും ആഘോഷവുമായി മുന്നോട്ടാണ്. ഹോട്ടലുകൾ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിവിധ പ്രായത്തിലുള്ളവർക്കുള്ള മത്സരങ്ങൾ, ഭക്ഷണ വൈവിദ്ധ്യങ്ങൾ, പാട്ടും നൃത്തവുമൊക്കെയായി വ്യത്യസ്ത ആഘോഷങ്ങളാണ് ഹോട്ടലുകൾ ഒരുക്കിയിരിക്കുന്നത്. ഡി.ജെ നൈറ്റ് പാർട്ടിയുമുണ്ട്. കൊച്ചിയിലടക്കം പൊലീസ് പരിശോധനയും നീരീക്ഷണവുമുണ്ട്.

 പൊലീസ് വലയത്തിൽ

ജില്ലയാകെ 2500ലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. കൂടുതൽ പേർ മഫ്തിയിലായിരിക്കും. സിറ്റി പൊലീസിന്റെ അതിർത്തിയിൽ ബാരിക്കേഡ് വച്ച് പരിശോധനയുണ്ടാകും. കൺട്രോൾ റൂം വാഹനങ്ങൾക്ക് പുറമേ, അതത് സ്റ്റേഷനുകളിലെ ടീമും പരിശോധന നടത്തും. ഫോർട്ട്‌കൊച്ചിയിൽ മാത്രം 1500 പൊലീസുകാരും നഗരത്തിലെ മറ്റ് ആഘോഷ പരിപാടികളിൽ 500 പൊലീസുകാരം സുരക്ഷയൊരുക്കും. വെളി ഗ്രൗണ്ടിൽ 34 സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ലഹരി ഇടപാടും മദ്യപിച്ചുള്ള ഡ്രൈവിംഗും നിയന്ത്രിക്കുകയാണ് ലക്ഷ്യം.

 കർശന വാഹന പരിശോധന

പുതുവത്സരാഘോഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിൽ കർശന വാഹന പരിശോധന നടക്കും. മദ്യപിച്ച് വാഹനം ഓടിക്കുക, ഒരു ബൈക്കിൽ മൂന്ന് പേർ വീതമുള്ള യാത്ര, ഹെൽമറ്റ് ഇല്ലാത്ത യാത്ര, റോഡിന്റെ ഇടത് വശത്ത് കൂടി മറികടക്കൽ, പച്ച ലൈറ്റ് തെളിയാതെ സിഗ്‌നൽ മറികടക്കുക എന്നിവയെല്ലാം പരിശോധനാ പരിധിയിൽ വരും.

നഗരത്തിലെ എല്ലാ മേഖലകളിലും പൊലീസ് നിരീക്ഷണമുണ്ടാകും. ഫോർട്ടുകൊച്ചിയിൽ കൂടുതൽ പൊലീസുകാരെ വിന്യസിക്കും

പുട്ട വിമലാദിത്യ

കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്

മുൻ നിശ്ചയിച്ചപോലെ പുതുവത്സരത്തിൽ പാപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതൽ സ്വീകരിക്കും.

ബെനഡിക്റ്റ് ഫെർണാണ്ടസ്

ഗാലാ ഡി ഫോർട്ടുകൊച്ചി

കൊച്ചി കാർണിവൽ റാലി രണ്ടിന്;
വെളിയിൽ പപ്പാഞ്ഞിയെരിയും

സി.എസ്. ഷിജു

ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ റാലി ജനുവരി രണ്ടിലേക്ക് മാറ്റി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്നുള്ള ദേശീയ ദു:ഖചാരണത്തിന്റെ ഭാഗമായാണ് തീയതിയിൽ മാറ്റംവരുത്തിയത്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ 50 അടി ഉയരമുള്ള പപ്പാഞ്ഞിയെ സ്ഥാപിക്കും. എന്നാൽ പപ്പാഞ്ഞിയെ കത്തിക്കാതെ പ്രതീകത്മകമായി നിറുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കളക്ടർ എൻ.എസ്. കെ.ഉമേഷ് അറിയിച്ചു.

പരേഡ് മൈതാനിയിൽ കൂറ്റൻ പപ്പാഞ്ഞി കത്തിക്കൽ ഇല്ലാത്ത സാഹചര്യത്തിൽ വെളിയിൽ ജനകൂട്ടം തിങ്ങി നിറയാനും സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് ഇവിടെ കൂടുതൽ പൊലീസിനെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും പലരുടെയും ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL