SignIn
Kerala Kaumudi Online
Saturday, 24 October 2026 6.53 AM IST

ഡോ. പുന്നടത്ത് പ്രീതത്തിന് ഗ്രാന്റ്

d

കൊച്ചി: കൊച്ചി സർവകലാശാലയിലെ മറൈൻ സയൻസസ് സ്‌കൂൾ, മറൈൻ ബയോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പുന്നടത്ത് പ്രീതത്തിന് എ.എസ്.ഇ.എ.എൻ സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ ധനസഹായത്തോടെ പ്രോജക്ട് ഗ്രാന്റ് ലഭിച്ചു. രണ്ട് വർഷം ദൈർഘ്യമുള്ള പ്രോജക്ടിന് 45 ലക്ഷം രൂപയാണ് ഗ്രാന്റ്. മത്സ്യങ്ങളുടെ ആരോഗ്യവും വളർച്ചയും അഭിവൃദ്ധിപ്പെടുത്താനായി ഹെർബൽ നാനോ ഫീഡ് വികസിപ്പിച്ചെടുക്കുന്നതിനായുളള പ്രോജക്ടിനാണ് ഗ്രാന്റ്. മത്സ്യ-ചെമ്മീൻ കൃഷി വ്യവസ്ഥകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനായി നാനോ ടെക്‌നോളജിയുടെ അടിസ്ഥാനത്തിൽ പോളിഹെർബൽ ഫീഡ് ഫോർമുലകൾ വികസിപ്പിച്ച് മത്സ്യങ്ങൾക്കും ചെമ്മീനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് പ്രോജക്ടിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL