
ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുൻവശം 9.5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. അഭയ പലക്ക, മന്നോസ് നായിക് എന്നിവരെയാണ് ആലുവ എക്സൈസ് സി.ഐ അഭിദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഒഡീഷയിൽ നിന്ന് ഷാലിമാർ എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിൽ വച്ച് മറ്റു ചിലർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. ഗോപി, പി. ഉമ്മർ, പ്രിവന്റീവ് ഓഫീസർ സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ്, വിഷ്ണു, രജിത്ത്, പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |